ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഗോവയെ ആണ് കേരളത്തിന്റെ കുട്ടികൾ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്നമായിരുന്നു കേരളത്തിന്റെ കുട്ടികൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തിൽ കേരളം മേഘാലയോട് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ വിജയം കേരളത്തിന് വീണ്ടും പ്രതീക്ഷകൾ നൽകു. ഇനി രണ്ട് മത്സരം കൂടെ ഗ്രൂപ്പിൽ ബാക്കിയുണ്ട്. നവംബർ 24ന് പഞ്ചാബിനെയും, നവംബർ 26ന് ഒഡീഷയെയും ആണ് കേരളം ഇനി നേരിടേണ്ടത്.