സബ്ജൂനിയർ ഫുട്ബോൾ; പാലക്കാടിനെ വീഴ്ത്തി കോഴിക്കോട് സെമിയിൽ

- Advertisement -

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സെമിയിലേക്ക് കടന്നു. ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ പാലക്കാടിനെ തോൽപ്പിച്ചതോടെ ആണ് കോഴിക്കോട് സെമി ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കോഴിക്കോടിന്റെ വിജയം.

ആദ്യ പകുതിയിൽ ഇൻസാഫ് നേടിയ ഇരട്ട ഗോളുകളാണ് കോഴിക്കോടിന്റെ വിജയം ഉറപ്പിച്ചത്. രണ്ടാം പകുതിയിൽ സച്ചിൻ കോഴിക്കോടിന്റെ മൂന്നാം ഗോളും നേടി. മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയന്റുമായാണ് കോഴിക്കോട് സെമിയിലേക്ക് എത്തുന്നത്. പാലക്കാട് ആറു പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു.

Advertisement