സുവാരസിന് ശസ്ത്രക്രിയ, കോപ്പ ഡെൽ റെ ഫൈനൽ നഷ്ടമാകും

Photo:Twitter/@OptaJoe
- Advertisement -

പരിക്കേറ്റ ബാഴ്സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന് ശ്രസ്ത്രക്രിയ നടത്തി. കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഇതോടെ ബാഴ്സലോണക്ക് ഏറെ അനിവാര്യമായ കോപ്പ ഡെൽ റെ ഫൈനലിൽ താരം കളിക്കില്ലെന്ന് ഉറപ്പായി.

ചുരുങ്ങിയത് 6 ആഴ്ചയെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് ബാഴ്സ അറിയിച്ചത്. ഈ മാസം 25 ന് വലൻസിയക് എതിരെയാണ് ബാഴ്സയുടെ കോപ്പ ഡെൽ റെ ഫൈനൽ. ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് പിന്നാലെ സ്റ്റാർ സ്‌ട്രൈക്കർ പരിക്കേറ്റ് പുറത്തായത് ബാഴ്സക്ക് വൻ തിരിച്ചടിയാകും. ഈ സീസണിൽ ഇതുവരെ 25 ഗോളുകൾ നേടിയ താരമാണ് സുവാരസ്.

Advertisement