വനിതാ ലീഗ്; ഒമ്പത് ഗോളടിച്ച് സേതു എഫ് സി

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സി തങ്ങളുടെ വിജയം തുടരുന്നു. ഇന്ന് ലുധിയാനയിൽ വെച്ച് നടന്ന മത്സരത്തിൽ ആയി കട്ടക്കിനെ ആണ് സേതു പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത 9 ഗോളുകൾക്കായിരുന്നു സേതുവിന്റെ വിജയം. സേതു എഫ് സിക്ക് വേണ്ടി രത്ന ബാലാദേവി നാലു ഗോളുകൾ നേടി. സന്ധ്യ ഇരട്ട ഗോളുകളും, ഗ്രേസ്, ഇന്ദുമതി, സബിത്ര എന്നിവർ ഒരോ ഗോളും നേടി.

സേതുവിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. സേതു എഫ് സിക്ക് ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റ് ആയി.

Advertisement