ഏഷ്യൻ കപ്പിനു ശേഷം ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയും എന്ന് സ്റ്റിമാച്

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്ത് താം ദീർഘകാലം ഉണ്ടാകില്ല എന്ന് ഇഗൊർ സ്റ്റിമാച്. അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിനു ശേഷം താൻ ടീമിന്റെ ചുമതല ഒഴിയും എന്നു സ്റ്റിമാച് പറഞ്ഞു. ഏഷ്യൻ കപ്പിനു ശേഷം ഇവിടെ തുടരാൻ താൻ പദ്ധതിയിടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. താൻ എന്റെ എല്ലാ അറിവും ഈ ടീമിനായി നൽകിയിട്ടുണ്ട് എന്നും താൻ പോകുന്നത് വരെ തന്റെ ഏറ്റവും മികച്ച താൻ നൽകും എന്നും സ്റ്റിമാച് പറഞ്ഞു.

കഴിഞ്ഞ മാസം ആയിരുന്നു സ്റ്റിമാചിന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പുതിയ കരാർ നൽകിയത്. ഏഷ്യൻ കപ്പിൽ ടീമിനെ ക്വാർട്ടർ ഫൈനലിനും മുകളിലേക്ക് കൊണ്ടു പോകാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും സ്റ്റിമാച് പറഞ്ഞു. ഐ എസ് എല്ലിൽ പ്രൊമോഷനും റിലഗേഷനും ഇല്ലാത്തത് ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.