മൂന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരിക്ക് മാറിയെത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ യൂറോപ്പ ലീഗിൽ ഇറങ്ങുമ്പോൾ മൂന്ന് താരങ്ങൾ പരിക്ക് മാറി എത്തുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഊർജ്ജം നൽകും.മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ, റൈറ്റ് ബാക്ക് ആയ ആരോൺ വാൻ ബിസാക, അറ്റാക്കിംഗ് മിഡ്ഫീൽഡർ വാൻ ഡെ ബീക് എന്നിവർ ആണ് ടീമിലേക്ക് തിരികെയെത്തിയത്. മൂവരും ടീമിനൊപ്പം പരിശീലനം തുടരുന്നുണ്ട് എന്നും നാളെ കൂടെ വിലയിരുത്തിയ ശേഷം മൂവരെയും സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത് തീരുമാനിക്കും എന്ന് ടെൻ ഗാഗ് പറഞ്ഞു.

20221026 185530

വരാനെ പരിക്കേറ്റ സമയത്ത് ആണ് മഗ്വയർ പരിക്ക് മാറി എത്തുന്നത് എന്നത് ക്ലബിന് ആശ്വാസം നൽകും. ലിസാൻഡ്രോക്ക് നാളെ യുണൈറ്റഡ് വിശ്രമം നൽകുക ആണെങ്കിൽ മഗ്വയറും ലിൻഡെലോഫും സെന്റർ ബാക്ക് ആയി ഇറങ്ങിയേക്കും. വാൻ ഡെ ബീക് ടെൻ ഹാഗ് വന്നത് മുതൽ പരിക്കുമായി സ്ഥിരമായി കഷ്ടപ്പെടുകയാണ്‌. ടെൻ ഹാഗിന് കീഴിൽ എങ്കിലും ഫോമിലേക്ക് ഉയരാൻ ആകുമെന്ന പ്രതീക്ഷയിലാണ് താരം.