ഇന്ത്യൻ ഫുട്ബോൾ പരിശീലകനായി നിയമിക്കപ്പെട്ട ക്രൊയേഷ്യൻ പരിശീലകൻ സ്റ്റിമാച് താൻ അതീവ സന്തോഷവാനാണെന്ന് അറിയിച്ചു. ഒരുപാട് കാലമായി താൻ ആഗ്രഹിച്ച യാത്ര ആരംഭിക്കാൻ പോവുകയാണെന്നും ഇന്ത്യയെ പരിശീലിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സ്റ്റിമാച ട്വിറ്ററിൽ കുറിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനോട് സ്റ്റിമാച് നന്ദി പറഞ്ഞു.
എല്ലാവരും ചേർന്ന് ഇന്ത്യൻ ഫുട്ബോളിലെ ലക്ഷ്യങ്ങൾ ഒക്കെ കീഴടക്കാം എന്ന് അദ്ദേഹൻ പറഞ്ഞു. ഇന്ത്യയിലെ മുഴുവൻ ആളുകളുടെയും പിന്തുണ ലഭിച്ചാൽ മാത്രമെ ഫുട്ബോളിലെ ലക്ഷ്യങ്ങൾ നേടാൻ ഇന്തയ്ക്ക് കഴിയൂ എന്നും താൻ ടീം വർക്കിലാണ് വിശ്വസിക്കുന്നത് എന്നും സ്റ്റിമാച് പറഞ്ഞു. ഇന്ന് പരിശീലകനായി നിയമിക്കപ്പെട്ട സ്റ്റിമാച് ഉടൻ തന്നെ തന്റെ ജോലി ആരംഭിക്കും.
കിംഗ്സ് കപ്പിനായുള്ള ടീം പ്രഖ്യാപിക്കൽ ആകും സ്റ്റിമാചിന്റെ ആദ്യ വെല്ലുവിളി. കോൺസ്റ്റന്റൈൻ കാലത്ത് തഴയപ്പെട്ടവർക്ക് ഇനി എങ്കിലും അവസരം കിട്ടുമോ എന്ന് കണ്ടറിയണം.