ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാചിന്റെ കരാർ പുതുക്കും

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗൊർ സ്റ്റിമാചിന്റെ കരാർ ഇന്ത്യ പുതുക്കും. സ്റ്റിമാചിന്റെ ഇന്ത്യയുമായുള്ള കരാർ ഈ മാസത്തോടെ അവസാനിക്കാൻ ഇരിക്കുകയാണ്. പുതിയ കമ്മിറ്റി നിലവിൽ വരാൻ വൈകിയത് കൊണ്ടായിരുന്നു കരാർ ചർച്ചകൾ വൈകിയത്. ഇപ്പോൾ സ്റ്റിമാചിൽ തന്നെ വിശ്വാസം അർപ്പിക്കാൻ ആണ് ഇന്ത്യയുടെ തീരുമാനം. വരും ദിവസങ്ങൾ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും.

ഇന്ത്യൻ ഫുട്ബോൾ

ഏഷ്യാ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ നടത്തിയ മികച്ച പ്രകടനമാണ് സ്റ്റിമാചിൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ വിശ്വാസം അർപ്പിക്കാൻ കാരണം.

തന്റെ കരാർ പെട്ടെന്ന് പുതുക്കണം എന്ന് സ്റ്റിമാച് നേരത്തെ അധികൃതരോട് ആവശ്യപ്പെട്ടു. 2023ൽ ഇന്ത്യയെ ഏഷ്യൻ കപ്പിലേക്ക് തനിക്ക് നയിക്കണം എന്നുണ്ട് എന്നും സ്റ്റിമാച് പറഞ്ഞിരുന്നു.