“മെസ്സിക്കും റൊണാൾഡോയ്ക്കും ശേഷം സ്റ്റെർലിംഗ് ആകും ലോകത്തെ ബെസ്റ്റ്” – സാവി

ഭാവിയിലെ ഏറ്റവും മികച്ച താരമായി മാറാൻ പോകുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ താരം സ്റ്റെർലിംഗ് ആണെന്ന് ബാഴ്സലോണ ഇതിഹാസം സാവി. ഇപ്പോൾ മെസ്സിയും റൊണാൾഡോയുമാണ് ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ. അവർക്ക് മുമ്പുള്ള കാലം ഓർമ്മയില്ല. അത്രയും കാലമായി മെസ്സിയും റൊണാൾഡോയുമാണ് ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ. സാവി പറഞ്ഞു

എന്നെ സംബന്ധിച്ചെടുത്തോളം മെസ്സിയാണ് റൊണാൾഡോയേക്കാൾ വലിയ താരം. റൊണാൾഡോയുടെയും മെസ്സിയുടെ കരിയർ അവസാനിച്ചാൽ അവരുടെ സ്ഥാനത്ത് എത്താൻ നെയ്മർ, സലാ, എമ്പപ്പെ എന്നിവർ ഉണ്ട്. എന്നാൽ സ്റ്റെർലിംഗ് ആയിരിക്കും ആ‌ സ്ഥാനത്ത് എത്തുക എന്ന് സാവി പറഞ്ഞു. ഇപ്പോൾ 24 വയസ്സ് മാത്രമേ സ്റ്റെർലിംഗിനുള്ളൂ. ഇപ്പോൾ തന്നെ സ്റ്റെർലിംഗ് വലിയ താരമാണ്. പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ കുറച്ച് വർഷം കൂടെ കളിച്ചാൽ ലോകത്തെ ഏറ്റവും മികച്ച താരമായി സ്റ്റെർലിംഗ് മാറുമെന്നും സാവി പറഞ്ഞു.