മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഗ്രീസ് ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. ഏഷ്യ കപ്പിൽ ഇന്ത്യ പ്രീക്വാർട്ടറിൽ കടക്കാത്തതിനെ തുടർന്ന് സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചിരുന്നു. ഇന്ത്യക്ക് പുറമേ നേപ്പാൾ, സുഡാൻ, റവാണ്ട എന്നി രാജ്യങ്ങളുടെ ദേശീയ ടീമുകളേയും കോൺസ്റ്റന്റൈൻ പരിശീലിപ്പിച്ചിരുന്നു.
2002 മുതൽ 2005 വരെ ഇന്ത്യൻ ടീമിന്റെ പരിശീലകനായ സ്റ്റീഫൻ ഇന്ത്യയിലേക്ക് 2015ൽ തിരിച്ചെത്തി. രണ്ടാം വരവിൽ കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങളുണ്ടായി. അന്ന് 173ആം റാങ്കിൽ ഉണ്ടായിരുന്ന ഇന്ത്യയെ 96ആം റാങ്ക് വരെ എത്തിക്കാൻ കോൺസ്റ്റന്റൈന് ആയി. ഏഷ്യൻ കപ്പ് യോഗ്യതയും തായ്ലാന്റിനെതിരായ ചരിത്ര വിജയവും ഒക്കെ കോൺസ്റ്റന്റൈന്റെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയ നല്ല നേട്ടങ്ങളാണ്.
It's time to get back to work.. https://t.co/k4G5cRI3pl
— StephenConstantine (@StephenConstan) July 29, 2019