സംസ്ഥാന സീനിയർ ഫുട്ബോൾ; കാസർഗോഡിന് ഗംഭീര വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ കാസർഗോഡിന്റെ കുതിപ്പിന് വൻ വിജയത്തോടെ തുടക്കം. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ പത്തനംതിട്ടയെ ആണ് കാസർഗോഡ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു കാസർഗോഡിന്റെ വിജയം.

കാസർഗോഡിന് വേണ്ടി വിഷ്ണു ഇരട്ട ഗോളുകളുമായി തിളങ്ങി. ആദ്യ പകുതിയിൽ തന്നെ കാസർഗോഡ് മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. വിഷ്ണുവിനെ കൂടാതെ സിറാജുദ്ദീൻ, ശ്രീരാഗ്, നിജിൻ എന്നിവരാണ് ഗോളുകൾ നേടിയത്. നാളെ നടക്കുന്ന മത്സരത്തിൽ കാസർഗോഡ് ഇടുക്കിയെയും കോട്ടയം വയനാടിനെയും നേരിടും.