അമ്പത്തി ഏഴാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ ഒന്നിന് തുടക്കമാകും. എറണാകുളമാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. ഒക്ടോബർ 1ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ രാവിലെ 9.00ന് തിരുവനന്തപുരം പത്തനംതിട്ടയെ നേരിടും.
ഒക്ടോബർ 8ആം തീയതി വരെ ടൂർണമെന്റ് നീണ്ടുനിൽക്കും . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു. അവസാനം 2019ൽ എറണാകുളത്ത് വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ആയിരുന്നു കിരീടം നേടിയത്.
ഒക്ടോവർ 5ന് ആദ്യ സെമിയും ആറാം തീയതി രണ്ടാം സെമി ഫൈനലും നടക്കും. ഒക്ടോബർ 8നാകും ഫൈനൽ നടക്കുക. മത്സരത്തിന് കാണികൾക്ക് പ്രവേശനം നൽകാൻ കെ എഫ് എ ആലോചിക്കുന്നുണ്ട്.