AS റോമയുടെ നിലവിലെ മാനേജർ, ജോസെ മൗറീഞ്ഞോ, ടോട്ടനം ഹോട്‌സ്‌പർ ആണ് താൻ പരിശ്വെലിപ്പിച്ചതിൽ തനിക്ക് ഒരു ആത്മബന്ധവും തോന്നാത്ത ക്ലബ് എന്ന് പറഞ്ഞു. ഇതിന് രണ്ട് കാരണങ്ങൾ ആണ് ജോസെ പറയുന്നത്. ഒന്ന് ടോട്ടൻഹാമിലെ തന്റെ കാലയളവിൽ സ്റ്റേഡിയത്തിൽ ആരാധകർ ഇല്ലായിരുന്നു എന്നത്. COVID-19 പാൻഡെമിക്ക് കാരണം ആരാധകർ ഇല്ലാതെ കളിക്കേണ്ടി വന്നത് തനിക്ക് ക്ലബുമായി ഒരു കണക്ഷൻ ഉണ്ടാകാതിരിക്കാൻ കാരണമായി എന്ന് ജോസെ പറഞ്ഞു.
ടോട്ടൻഹാമിൽ തന്റെ കാലത്ത് ഒരു ട്രോഫി ഉയർത്താനുള്ള അവസരം നിഷേധിക്കപ്പെട്ടതും ഇതിനു കാരണമായി എന്ന് ജോസെ പറഞ്ഞു. സ്പർസ് ലീഗ് കപ്പ് ഫൈനലിൽ നിൽക്കെ ആയിരുന്നു ജോസെയെ സ്പർസ് പുറത്താക്കിയത്. ആ ഫൈനലിൽ സ്പർസ് പിന്നീട് തോൽക്കുകയും ചെയ്തത്. ക്ലബിന്റെ ചെയർമാൻ ഡാനിയൽ ലെവിയാണ് ഈ തീരുമാനത്തിന് കാരണമെന്നും ജോസെ പറഞ്ഞു.
റോമയുടെ പരിശീലകനായ ജോസെ ഇപ്പോൾ തുടർച്ചയായ രണ്ടാം വർഷവും അവരെ യൂറോപ്യൻ ഫൈനലിൽ എത്തിച്ചിരിക്കുകയാണ്.