9 വർഷങ്ങൾക്ക് ശേഷം ഉദാന്ത ബെംഗളൂരു എഫ് സിയോട് വിടപറഞ്ഞു!!

Newsroom

Picsart 23 05 25 21 04 18 052
Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ്‌സിയുടെ 26 കാരനായ അറ്റാക്കിംഗ് താരം ഉദാന്ത സിംഗ് ക്ലബ് വിട്ടു. ഇന്ന് ബെംഗളൂരു എഫ് സി തന്നെ ഔദ്യോഗികമായി ഉദാന്തയോട് യാത്ര പറഞ്ഞു. താരം ഇനി എഫ് സി ഗോവയിലേക്ക് ആകും പോകുന്നത്. ഉദാന്ത അവസാന ഒമ്പത് സീസണുകളായി ബെംഗളൂരു എഫ്‌സിക്കൊപ്പമുണ്ട്. ബെംഗളൂരു എഫ് സിക്ക് ആയി 201 മത്സരങ്ങൾ ഉദാന്ത കളിച്ചിട്ടുണ്ട്.

ഉദാന്ത 23 01 31 16 33 42 399

2014ൽ ആയിരുന്നു ഉദാന്ത ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ബെംഗളൂരുവിനായി 100ൽ അധികം മത്സരങ്ങൾ ഐ എസ് എല്ലിൽ മാത്രം കളിച്ചു. ഉദാന്ത ക്ലബിനായി ആകെ 22 ഗോളും 22 അസിസ്റ്റും സംഭവാന ചെയ്തിട്ടുണ്ട്. അഞ്ച് കിരീടങ്ങൾ താരം ബെംഗളൂരുവിനൊപ്പം നേടി. ഐ ലീഗ്, ഐ എസ് എൽ, സൂപ്പർ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഫെഡറേഷൻ കപ്പ് എന്നിവയെല്ലാം താരം നേടി.

ദേശീയ ടീമിനായി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഒരു ഗോളും നേടിയിട്ടുണ്ട്.