ഇന്ത്യൻ ഫുട്ബോളിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ക്ലബ്ബുകളുമായി സംയുക്ത വെർച്വൽ യോഗം നിർദ്ദേശിച്ച് കേന്ദ്ര കായിക മന്ത്രാലയം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30-നാണ് ഈ നിർണ്ണായക ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ലീഗ് ഘടന, വാണിജ്യ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

ഐഎസ്എൽ ക്ലബ്ബുകളുടെ കൺസോർഷ്യം നിർദ്ദേശം ഡിസംബർ 20-ന് നടക്കുന്ന എജിഎമ്മിൽ (AGM) പുനഃപരിശോധിക്കാനുള്ള എഐഎഫ്എഫിന്റെ നീക്കത്തിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ ഈ ഇടപെടൽ. എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾ ലീഗിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലീഗുകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എത്രയും വേഗം പരിഹാരം കണ്ടെത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
ഗവൺമെന്റിന്റെ ഈ ഇടപെടൽ ഇന്ത്യൻ ഫുട്ബോളിന്റെ ഉയർന്ന തലങ്ങളിൽ സ്ഥിരത കൊണ്ടുവരുമെന്നും ആരാധകരുടെയും കളിക്കാരുടെയും ആശങ്കകൾ അകറ്റുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐഎസ്എൽ ആരംഭിക്കാനുക്ക്ക്ക തീരുമാനങ്ങൾ ഈ ചർച്ചയിലൂടെ ഉണ്ടാകുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.









