യൂറോ യോഗ്യത, സ്‌പെയിൻ ടീമിൽ ഒരു ബാഴ്സ താരം മാത്രം

na

യൂറോ 2020 യോഗ്യത മത്സരങ്ങൾക്ക് ഉള്ള സ്‌പെയിൻ ടീമിനെ പ്രഖ്യാപിച്ചു. ജറാർഡ് മോറെനോ, റൗൾ ആൽബിയോൾ, പൗ ടോറസ് എന്നിവരാണ് ശ്രദ്ധേയ അംഗങ്ങൾ. ജോർഡി ആൽബ, മാരിയോ ഹെർമോസോ, സുസോ, പാക്കോ അൽകാസർ എന്നിവർ ടീമിലില്ല.

നോർവേ, സ്വീഡൻ എന്നിവർക്ക് എതിരെയാണ് സ്‌പെയിനിന്റെ മത്സരങ്ങൾ. വെറ്ററൻ താരം സാന്റി കസോള വീണ്ടും ടീമിൽ എത്തിയത് ശ്രദ്ധേയമായി. ടീമിൽ ഒരു ബാഴ്സലോണ താരം മാത്രമാണ് ഇടം നേടിയത്. സെർജിയോ ബുസ്കെറ്റ്സ് മാത്രമാണ് ടീമിലെ ബാഴ്സ താരം.