ബി.സി.സി.ഐയിൽ അസ്ഹർ ഹൈദരാബാദിന്റെ പ്രതിനിധി

ബി.സി.സി.ഐയിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധിയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീനെ തിരഞ്ഞെടുത്തു. ഹൈദരബാദ് ക്രിക്കറ്റ് അസ്സോസിയേഷെന്റെ വാർഷിക യോഗത്തിലാണ് ബി.സി.സി.ഐ പ്രതിനിധിയായി അസ്ഹറിനെ തിരഞ്ഞെടുത്തത്. ഇത് പ്രകാരം ഒക്ടോബർ 23ന് നടക്കുന്ന ബി.സി.സി.ഐ വാർഷിക യോഗത്തിൽ അസ്ഹർ പങ്കെടുക്കും.

എതിരില്ലാതെയാണ് ബി.സി.സി.ഐ പ്രതിനിധിയായി അസ്ഹറിനെ തിരഞ്ഞെടുത്തത്.  150ഓളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് അസ്ഹറിനെ പ്രതിനിധിയായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുത്തത്. ഹൈദരബാദ് ക്രിക്കറ്റ് അസോസിയേഷൻ സെക്രെട്ടറി വിജയ് ആനന്ദ് ആണ് യോഗത്തിന് നേതൃത്വം നൽകിയത്.

ഹൈദരബാദ് അസോസിയേഷന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടുത്ത ആഴ്ച ഔദ്യോകിയമായി സ്ഥാനം ഏറ്റെടുക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Previous articleഎൽഗറിന് സെഞ്ചുറി, സൗത്ത് ആഫ്രിക്ക തിരിച്ചടിക്കുന്നു
Next articleയൂറോ യോഗ്യത, സ്‌പെയിൻ ടീമിൽ ഒരു ബാഴ്സ താരം മാത്രം