യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം: സ്റ്റാര്‍ ക്യാമ്പയിനുമായി സോണി സ്‌പോര്‍ട്‌സ്

Newsroom

കൊച്ചി: ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗം തടയാന്‍ ഇസ് ബാര്‍ ഡ്രഗ്‌സ് കി ഹാര്‍ എന്ന പേരില്‍ പുതിയ ക്യാമ്പയിന്‍ അവതരിപ്പിച്ച്
പ്രമുഖ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്ററായ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക്. യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും, മയക്കുമരുന്നിന് അടിമപ്പെടുന്നതിന് പകരം
സ്‌പോര്‍ട്‌സിലൂടെ ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതിനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയുടെ പഠനമനുസരിച്ച് ഇന്ത്യയില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരില്‍ ഏകദേശം 13 ശതമാനവും 20 വയസിന് താഴെയുള്ളവരാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് മയക്കുമരുന്ന് ഉപഭോഗത്തില്‍ 70 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

Picsart 24 07 31 17 09 52 840

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍, സുനില്‍ ഛേത്രി, ബൈച്ചുങ് ബൂട്ടിയ, ടെന്നിസ് താരം സാനിയ മിര്‍സ, സൈന നെഹ്‌വാള്‍, സ്മൃതി മന്ദാന, പി.ആര്‍ ശ്രീജേഷ്, മന്‍പ്രീത് സിംഗ്, നിഖത് സരീന്‍ എന്നീ പ്രമുഖ കായികതാരങ്ങള്‍ക്കൊപ്പം ഗുര്‍പ്രീത് സിങ് സന്ധു, ആശിഷ് നെഹ്‌റ, ദീപക് ചാഹര്‍, സുമിത് നാഗല്‍, അഞ്ജും മുദ്ഗില്‍, സവിത പുനിയ, ചിരാഗ് ഷെട്ടി, സാത്വിക് രങ്കിറെഡ്ഡി, പൂജ തോമര്‍, സ്‌നേഹ റാണ എന്നിവരും സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ പുതിയ ക്യാമ്പയിനിന്റെ ഭാഗമാവും. യുവാക്കള്‍ക്കിടയില്‍ നല്ല മാറ്റമുണ്ടാക്കാന്‍ കൊണ്ടുവരാന്‍ കളഴിയുമെന്നും, ആ മാറ്റത്തിനുള്ള ശക്തി സ്‌പോര്‍ട്‌സിനുണ്ടെന്നും ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുവെന്ന് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ബിസിനസ് ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ് ഹെഡും ചീഫ് റവന്യൂ ഓഫീസറുമായ രാജേഷ് കൗള്‍ പറഞ്ഞു.