ഫിഫ ക്ലബ്ബ് ലോകകപ്പിൽ മികച്ച താരത്തിനുള്ള അവാർഡ് ചെൽസിയുടെ തിയാഗോ സിൽവ സ്വന്തമാക്കി. ചെൽസിയുടെ കിരീട നേട്ടത്തിൽ വഹിച്ച മികച്ച പ്രകടനമാണ് താരത്തിന് ഈ നേട്ടം സമ്മാനിച്ചത്. തന്റെ 38 ആം വയസിലാണ് താരം ഈ നേട്ടം കൈവരിക്കുന്നത്.
സെമി ഫൈനലിൽ കേവലം ഒരു ഗോളിന് ജയിച്ച ചെൽസിയുടെ പ്രതിരോധം കാക്കാൻ അസാമാന്യ പ്രകടനമാണ് താരം നടത്തിയത്. ഫൈനലിൽ പെനാൽറ്റിക്ക് കാരണമായ ഹാൻഡ് ബോള് വഴങ്ങി എങ്കിലും ഫൈനലിലും ചെൽസി പ്രതിരോധത്തിൽ അസാമാന്യ പ്രകടനം താരം ആവർത്തിച്ചു. ഫ്രീ ട്രാൻസ്സ്ഫറിൽ ചെൽസി സ്വന്തമാക്കിയ സിൽവ ടീമിന്റെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും നിർണായക പങ്ക് വഹിച്ചിരുന്നു.