തിയാഗോ സിൽവക്ക് ശസ്ത്രക്രിയ, പി എസ് ജിക്ക് കനത്ത തിരിച്ചടി

na

Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കേറ്റ ക്യാപ്റ്റൻ തിയാഗോ സിൽവ ശസ്ത്രക്രിയക്ക് വിധേയനായതായി പി എസ് ജി. കാലിനേറ്റ പരിക്കിനാണ് താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നത്. ഇതോടെ ഈ സീസണിൽ താരം ഇനി കളിക്കില്ല എന്നുറപ്പായി.

34 വയസുകാരനായ താരം ഇപ്പോഴും ക്ലബ്ബിന്റെ പ്രതിരോധത്തിൽ അഭിവാജ്യ ഘടകമാണ്. തരത്തിന്റെ പകരകാരനായ കിംപെമ്പ ഫോമില്ലാതെ വിഷമിക്കുകയാണ്. ഇതോടെ താരത്തിന്റെ അഭാവം ക്ലബ്ബിന് വലിയ തലവേദനയാണ്. ഈ സീസണിൽ ഇതുവരെ 25 മത്സരങ്ങൾ കളിച്ച താരത്തിന് ഏപ്രിൽ മാസത്തിലാണ് പരിക്കേറ്റത്.

പി എസ് ജി അവസാനം കളിച്ച 7 കളികളിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്. ഇതിൽ കോപ്പ ഫ്രാൻസ് ഫൈനലിൽ റെന്നസിനോട് തോൽവി വഴങ്ങിയത് പരിശീലകൻ ടൂഹലിന്റെ ഭാവി തന്നെ സംശയത്തിൽ ആക്കിയിട്ടുണ്ട്.