യുദ്ധം ആവശ്യമില്ല, യുദ്ധമല്ല പരിഹാരം! ഉക്രൈൻ അപകടത്തിൽ! അന്താരാഷ്ട്ര പിന്തുണ തേടി ആന്ദ്ര ഷെവ്ഷെങ്കോ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യുദ്ധ ഭീതിക്ക് നടുവിൽ ഉക്രൈനു പിന്തുണ ആവശ്യപ്പെട്ടു ഇതിഹാസ ഉക്രൈൻ ഫുട്‌ബോൾ താരം ആന്ദ്ര ഷെവ്ഷെങ്കോ രംഗത്ത്. സാമൂഹിക മാധ്യമത്തിൽ ആണ് ഷെവ്ഷെങ്കോ പ്രതികരിച്ചത്. ‘ഇന്ന് റഷ്യയുടെ ആക്രമണം ഉക്രൈനിൽ തുടങ്ങി, എന്റെ രാജ്യത്തെ ജനങ്ങളും കുടുംബവും എല്ലാം അപകടത്തിൽ ആണ്, ഉക്രൈനു സമാധാനം ആണ് വേണ്ടത്, അതിന്റെ പരമാധികാരവും’ എന്നു കുറിച്ച ഷെവ്ഷെങ്കോ തന്റെ നിലപാട് തുറന്നു പറഞ്ഞു.

ലോകത്തോട് തന്റെ രാജ്യം ആയ ഉക്രൈനിനെ പിന്തുണക്കാൻ ആവശ്യപ്പെട്ട ഇതിഹാസ താരം റഷ്യൻ സർക്കാരിനോട് അന്താരാഷ്ട്ര നിയമങ്ങൾ മറികടന്നുള്ള ഈ കടന്നു കയറ്റം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ആവശ്യപ്പെടണം എന്നും അഭ്യർത്ഥിച്ചു. ഞങ്ങൾക്ക് സമാധാനം ആണ് വേണ്ടത് എന്നു കുറിച്ച ഷെവ്ഷെങ്കോ ഒരിക്കലും യുദ്ധത്തിന്റെ ആവശ്യമില്ലെന്നും യുദ്ധം ഒരിക്കലും ഒരു പരിഹാരം അല്ലെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.