ഷഖീരിയുടെ കയ്യടി വാങ്ങിയ ഒരു നിലമ്പൂർ ഫ്രീകിക്ക്

അവസാന കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒരു ഫ്രീകിക്ക് ഉണ്ടായിരുന്നു. സ്കൂൾ വിദ്യാർത്ഥികളായ നാലു പേർ ചേർന്ന് ഒരുക്കിയ ഒരു ക്ലാസിക്ക് ഫ്രീകിക്ക്. നിലമ്പൂരിലെ ജി എൽ പി എസ് പൂലപാടത്തെ വിദ്യാർത്ഥികൾ ആയിരുന്നു ഈ ഫ്രീകിക്ക് വിരുന്ന് ഒരുക്കിയത്. മൂന്ന് പേർ കിക്ക് എടുക്കുന്നത് പോലെ കാണിച്ച് കബളിപ്പിച്ച ശേഷം നാലാമത്തെ താരം കിക്ക് ചെയ്ത് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.

യൂറോപ്യൻ ഫുട്ബോളിൽ ഒക്കെ കാണുന്ന സുന്ദര കാഴ്ച ഒരുങ്ങിയത് നിലമ്പൂരിലെ ചെറിയ സ്കൂൾ മൈതാനത്തിൽ. ഈ ഫ്രീകിക്ക് ഇപ്പോൾ ലോക ഫുട്ബോളിന്റെ ശ്രദ്ധ തന്നെ നേടിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ട്വിറ്ററിലും ഒക്കെ പ്രമുഖ ഫുട്ബോൾ അക്കൗണ്ടുകൾ ഈ വീഡിയോ പങ്കുവെച്ചു. ലിവർപൂളിന്റെ ഫോർവേഡ് ശഖീരി ഈ വീഡിയോ കണ്ട് ഇൻസ്റ്റാഗ്രാമിൽ മികച്ചതാണ് എന്ന് രീതിയിൽ തന്റെ അഭിനന്ദനം അറിയിച്ചു.

ഫുട്ബോൾ ഇതിഹാസം ലൊതർ മത്യാസും, അമേരിക്കൻ ഒളിമ്പ്യൻ മെലിസാ ഓർതിസും ഒക്കെ ഈ വീഡിയോ കണ്ട് ഞെട്ടി തങ്ങളുടെ പ്രതികരണം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

Previous articleഡു പ്ലെസ്സി പുറത്ത്, ഡി കോക്ക് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ
Next articleരണ്ടാം റൗണ്ടിലേക്ക് മുന്നേറി മെദ്വദേവും ഗോഫിനും