ഷൈജു ദാമോദരൻ കമന്ററിക്ക് ഇന്ന് ഇരുന്നൂറാം മത്സരം

കേരളത്തിന്റെ ‘മാർട്ടിൻ ടെയ്ലർ’ ഷൈജു ദാമോദരൻ ഇന്ന് രാത്രി നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് vs എടികെ കൊൽക്കത്ത മത്സരത്തോടെ കമന്ററിയിൽ പുതിയ റെക്കോർഡിൽ എത്തും. ഷൈജു ദാമോദരൻ കമന്ററി പറയുന്ന ഇരുന്നൂറാമത്തെ ഐ എസ് എൽ മത്സരമാകും ഇത്. അവസാന നാലു വർഷത്തിൽ കേരളത്തിന്റെ ഫുട്ബോൾ പ്രേമത്തെ വളർത്തുന്നതിൽ ഷൈജു ദാമോദരന്റെ കമന്ററിയും വലിയ പങ്കു വഹിച്ചിരുന്നു.

സുഷാന്ത് മാത്യുവിന്റെ കാലിൽ നിന്ന് ഒരു മഴവില്ല്, കോപ്പലാശാന്റെ കപ്പൽ, ഈ സീസണിലെ ഓട് മുംബൈ കണ്ടം വഴി, ശുക്രൻ ഹബീബി അൽഫ് മറ… തുടങ്ങി അനേകം ഷൈജു കമേന്ററികൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ആവേശ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഐ എസ് എല്ല് ഫൈനലിന് സ്റ്റാർ സ്പോർട്സിനേക്കാൾ പ്രേക്ഷകർ ഏഷ്യാനറ്റ് മൂവീസിലൂടെ കളി കണ്ടതു ഷൈജു ദാമോദരൻ എന്ന ഒറ്റ ഒരാൾ കാരണമായിരുന്നു.

ഐ എസ് എല്ലിൽ 250 മത്സരങ്ങൾ മാത്രമെ നടന്നിട്ടുള്ളൂ, അതിൽ 200 മത്സരങ്ങൾക്കും ഷൈജു ദാമോദരന്റെ കമന്ററി ഉണ്ടായിരുന്നു എന്നതിന് അദ്ദേഹം ബഹുമാനമർഹിക്കുന്നുണ്ട്. മികച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകൻ കൂടിയാണ് ഷൈജു ദാമോദരൻ. ഇനിയുമൊരായിരം മത്സരങ്ങൾക്കപ്പുറവും ഷൈജു ദാമോദരൻ ശബ്ദം ഫുട്ബോൾ പ്രേമികളെ കോൾമയിർ കൊള്ളിക്കട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅവസാന ലാപ്പിൽ പ്ലേ ഓഫ് പിടിക്കാൻ ബ്ലാസ്റ്റേഴ്‌സ്, മാനം കാക്കാൻ കൊൽക്കത്ത
Next articleലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ട് ആവുക ചഹാലും കുല്‍ദീപും