സെവൻസ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി സെവൻസിലെ വമ്പന്മാരായ ഫിഫാ മഞ്ചേരി ഇന്ന് ഇറങ്ങും. ഇന്ന് പെരിന്തൽമണ്ണ കാദറി ഫുട്ബോൾ ടൂർണമെന്റിൽ കെ ആർ എസ് കോഴിക്കോടിനെ ആകും നേരിടുക. ഫിഫാ മഞ്ചേരി കളിക്കുന്നത് കൊണ്ട് തന്നെ ഇന്ന് പെരിന്തൽമണ്ണയിൽ ജനപ്രവാഹം ഉണ്ടാകും എന്ന് കരുതാം. ഇന്നലെ ആരംഭിച്ച ടൂർണമെന്റിൽ ലിൻഷ മണ്ണാർക്കാദ് ആദ്യ വിജയം നേടിയിരുന്നു. ഫിഫാ മഞ്ചേരി ജൂനിയർ ഫ്രാൻസിനും സീനിയർ ഫ്രാൻസിസും ഇല്ലാതെ നീണ്ട കാലത്തിനു ശേഷമാണ് ഫിഫ മഞ്ചേരി കളത്തിൽ ഇറങ്ങുന്നത്. ഇന്ന് രാത്രി 8 മണിക്കാകും മത്സരം.