ലിൻഷാ മണ്ണാർക്കാടിനെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് ഒതുക്കുങ്ങൽ ഫൈനലിൽ

- Advertisement -

ലിൻഷാ മണ്ണാർക്കാടിനെ വീണ്ടും തോൽപ്പിച്ചു കൊണ്ട് റോയൽ ട്രാവൽസ് കോഴിക്കോട് ഒതുക്കുങ്ങലിൽ ഫൈനലിലേക്ക് കടന്നു. ഇന്നലെ ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. ആദ്യ പാദ സെമിയിൽ 3-2 എന്ന സ്കോറിനും ലിൻഷയെ റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചിരുന്നു.

ഫിഫാ മഞ്ചേരിയെ ആകും ഒതുക്കുങ്ങൽ ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോട് നേരിടുക. നേരത്തെ സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ച് ആയിരുന്നു ഫിഫയുടെ ഫൈനൽ പ്രവേശനം. ഇന്നാണ് ഫൈനൽ നടക്കുക.

Advertisement