വളപട്ടണം സെവൻസ്, ടൗൺ ടീം അരീക്കോടിനെ തകർത്ത് കെ എം ജി മാവൂർ

Newsroom

Picsart 23 01 27 22 33 22 919

വളപട്ടണം സെവൻസ്: ടൗൺ ടീം അരീക്കോടിനെ 4-2ന് തോൽപ്പിച്ച് കൊണ്ട് കെ എം ജി മാവൂർ വിജയ കുതിപ്പ് തുടരുന്നു. ഇന്നത്തെ ജയം അഖിലേന്ത്യാ സെവൻസിൽ എല്ലാ ടൂർണമെന്റുകളിലും ആയി കെ എം ജി മാവൂരിന്റെ തുടർച്ചയായ അഞ്ചാം ജയമാണ്. കെ‌എം‌ജി മാവൂരിന്റെ ശക്തമായ ആക്രമണ ഫുട്ബോൾ ആണ് സെവൻസിൽ കാണാൻ ആകുന്നത്. ഇന്നത്തേത് ഉൾപ്പെടെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അടിച്ചു കൂട്ടാൻ കെ എം ജിക്ക് ആയിട്ടുണ്ട്.

വളപട്ടണം സെവൻസ് 23 01 27 22 33 38 793

ഇന്ന് കളി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ കെഎംജി മാവൂർ ലീഡ് എടുത്തു‌. ഈ ഗോളിന് ടൗൺ ടീം അരീക്കോട് പെട്ടെന്ന് മറുപടി നൽകി സ്കോർ 1-1 എന്നാക്കി. ഇതിനു ശേഷം തീർത്തുൻ കെ എം ജി മാവൂരിന്റെ ആധിപത്യം ആണ് കാണാൻ ആയത്. മത്സരത്തിന്റെ ആദ്യ 30 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ കൂടി നേടി കെഎംജി മാവൂർ കളി 3-1 എന്നാക്കി. ടൗൺ ടീം അരീക്കോട് തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കെഎംജി മാവൂർ ലീഡ് നിലനിർത്തി ഒടുവിൽ 4-2ന്റെ വിജയം ഉറപ്പിച്ചു.

നാളെ അടുത്ത റൗണ്ടിൽ കെ എം ജി മാവൂർ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിടും. ഇന്നലെ ഉഷ തൃശ്ശൂരിനെ തോൽപ്പിച്ച് ആയിരുന്നു ഹിറ്റാചി തൃക്കരിപ്പൂർ രണ്ടാം റൗണ്ടിലേക്ക് എത്തിയത്.