വളാഞ്ചേരിയിൽ ടോസിൽ ഫ്രണ്ട്സ് മമ്പാടിന് വിജയം, സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ നടന്ന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാടിന് വിജയം. ഇന്ന് സ്കൈ ബ്ലൂ എടപ്പാളിനെ നേരിട്ട ഫ്രണ്ട്സ് മമ്പാട് ടോസിൽ ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. അവസാനം ടോസിൽ ഫ്രണ്ട്സ് മമ്പാട് വിജയിക്കുക ആയിരുന്നു. ഇതോടെ ഫ്രണ്ട്സ് മമ്പാട് സെമിയിലേക്ക് മുന്നേറി.

നാളെ വളാഞ്ചേരിയിൽ സെമിയിൽ ഫ്രണ്ട്സ് മമ്പാട് നേരിടും. സൂപ്പർ സ്റ്റുഡിയോയെ നേരിടും.