വിജയത്തോടെ കേരള പോലീസ് ഗ്രൂപ്പ് എയിൽ ഒന്നാമത്

Newsroom

രാംകോ പ്രീമിയർ ലീഗിൽ ഒരു ഗംഭീര വിജയത്തോടെ കേരള പോലീസ് ഗ്രൂപ്പ് എയിൽ ഒന്നാമത്. ഇന്ന് ഐഫയെ നേരിട്ട കേരള പോലീസ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള പോലീസ് വിജയിച്ചത്. ഇന്ന് 15ആം മിനുട്ടിൽ ബിജേഷ് ബാലന്റെ ഗോളോടെയാണ് കേരള പോലീസ് ലീഡ് എടുത്തത്. ഇതിന് 21ആം മിനുട്ടിൽ മുഹമ്മദ് നബീൽ മറുപടി നൽകി. പക്ഷെ വീണ്ടും ബിജേഷ് ബാലന്റെ ഗോൾ വന്നു. 32ആം മിനുട്ടിലായിരുന്നു ബിജേഷിന്റെ ലീഡ് തിരികെയെടുത്ത ഗോൾ.

55ആം മിനുട്ടിൽ സജീഷിന്റെ ഗോളിലൂടെ കേരള പോലീസ് 3-1ന് മുന്നിൽ എത്തി. 60ആം മിനുട്ടിൽ മുഹമ്മദ് നവാസ് സ്കോർ 3-2 എന്നാക്കിയെങ്കിലും അവസാനം വിജയം കേരള പോലീസിന് ഒപ്പം നിന്നു. ഗ്രൂപ്പ് എയിൽ 8 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി കേരള പോലീസ് ഒന്നാമത് നിൽക്കുന്നു. ഐഫ അവസാനം ആണ്.