വളാഞ്ചേരിയിൽ ഫോം തുടർന്ന് ബെയ്സ് പെരുമ്പാവൂർ

Newsroom

വളാഞ്ചേരി സെവൻസിലും വിജയവുമായി ബെയ്സ് പെരുമ്പാവൂർ. ഇന്ന് നടന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെയാണ് ബെയ്സ് പെരുമ്പാവൂർ തോല്പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെയ്സ് പെരുമ്പാവൂരിന്റെ വിജയം. ബെയ്സ് പെരുമ്പാവൂരിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. അവസാന രണ്ടു മത്സരങ്ങള ടൗൺ ടീമിനെയും സബാൻ കോട്ടക്കലിനെയും ബെയ്സ് പെരുമ്പാവൂർ തോൽപ്പിച്ചിരുന്നു.

നാളെ വളാഞ്ചേരി സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.