വളാഞ്ചേരിയിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ജയ തൃശ്ശൂർ സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയെ ഞെട്ടിച്ച് ജയ തൃശ്ശൂർ. ഇന്ന് വളാഞ്ചേരിയിൽ ഇറങ്ങിയ ജയ തൃശ്ശൂർ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയ തൃശ്ശൂരിന്റെ വിജയം. സീസണിൽ ഇതാദ്യമായാണ് ജയ തൃശ്ശൂർ ഫിഫയെ തോൽപ്പിക്കുന്നത്. അവസാന 11 മത്സരങ്ങൾക്ക് ഇടയിൽ ഫിഫയുടെ രണ്ടാമത്തെ പരാജയമാണിത്.

നാളെ വളാഞ്ചേരിയിൽ റോയൽ ട്രാവൽസ് കോഴിക്കോട് കെ എഫ് സി കാളികാവിനെ നേരിടും.