ഉഷ തൃശ്ശൂരും സൂപ്പർ സ്റ്റുഡിയോയും, മണ്ണാർക്കാട് കിരീടം ആർക്ക്!?

- Advertisement -

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ ഇന്ന് നടക്കും. കരുത്തരായ ഉഷാ തൃശ്ശൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവുമാണ് ഫൈനലിൽ ഇന്ന് പോരിനിറങ്ങുന്നത്. ഇന്നലെ സെമിയിൽ ഫിഫാ മഞ്ചേരിയെ തകർത്ത് ആമ്മ്് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഉഷാ തൃശ്ശൂരിന്റെ ഇന്നലത്തെ വിജയം. ഉഷ തൃശ്ശൂരിന്റെ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനു മുമ്പ് കളിച്ച രണ്ട് ഫൈനലിലും ഉഷ കിരീടം ഉയർത്തിയിട്ടുണ്ട്.

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇത് ആദ്യ ഫൈനലാണ്. ആദ്യ കിരീടം മാത്രമാകും സൂപ്പറിന്റെ ഇന്നത്തെ ലക്ഷ്യം. ഈ സീസണിൽ മൂന്ന് തവണ ഉഷാ തൃശ്ശൂരിനെ നേരിട്ടിട്ടും പരാജയപ്പെടാത്ത സൂപ്പറിന് ഇന്നും ആ റെക്കോർഡ് തുടരാൻ ആവുമെന്ന വിശ്വാസമുണ്ട്. മൂന്ന് തവണ ഇരുവരും കളിച്ചപ്പോൾ രണ്ട് തവണ സൂപ്പർ വിജയിക്കുകയും ഒരു കളി സമനിലയാവുകയുമായിരുന്നു.

Advertisement