അണ്ടർ 18 ഐലീഗ്, ചോതെ ഹീറോ ആയി, മിനേർവ പഞ്ചാബ് സെമിയിൽ

- Advertisement -

അണ്ടർ 18 ഐലീഗിൽ മിനേർവ പഞ്ചാബ് സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാന്ര് തോൽപ്പിച്ചാണ് മിനേർവ പഞ്ചാബ് സെമിയിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മിനേർവയുടെ വിജയം. അവസാന മത്സരത്തിൽ തലക്ക് പരിക്കേറ്റ് ഫുട്ബോൾ ലോകത്തെ തന്നെ സങ്കടത്തിൽ ആക്കിയ വിങ്കിൾ ചോതെ ആണ് ഇന്ന് മിനേർവയുടെ ഹീറോ ആയി മാറിയത്. ഒരു ഗോളിന് പിറകിൽ നിക്കെ മിനേർവയെ രക്ഷിച്ച ഗോൾ നേടിയത് ചോതെ ആയിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 6-5 എന്ന സ്കോറിനായിരുന്നു മിനേർവയുടെ ജയം.

ഇന്നലെ സായി ഗുവാഹത്തിയെ തോൽപ്പിച്ച് എഫ് സി ഗോവയും, ഈസ് ബംഗാളിനെ തോൽപ്പിച്ച് പൂനെ സിറ്റിയും സെമിയിൽ കടന്നിരുന്നു. ഇൻ വൈകിട്ട് നടക്കുന്ന അവസാന ക്വാർട്ടർ ഫൈനലിൽ ഐസാൾ എഫ് സി ചെന്നൈയിനെ നേരിടും.

Advertisement