സെവൻസിൽ ഇന്ന് ഉഷാ തൃശ്ശൂരിന്റെ രണ്ടാം അങ്കം

Newsroom

ഇന്ന് സെവൻസിൽ ശക്തമായ പോരാട്ടം ആണ് നടക്കുന്നത്. ഒതുക്കുങ്ങലിൽ നടക്കുന്ന റോയൽ കപ്പിന്റെ അഞ്ചാം ദിവസം നടക്കുന്ന മത്സരത്തിൽ ഉഷാ തൃശ്ശൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. ഉഷാ തൃശ്ശൂരിന്റെ എടപ്പാളിലെ രണ്ടാം മത്സരമാണിത്. ഇന്നലെ ആദ്യ മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഉഷാ തൃശ്ശൂർ തോൽപ്പിച്ചത്. സ്കൈ ബ്ലൂ എടപ്പാളിന് ഇന്ന് ആദ്യ മത്സരമാണ്. ഇന്ന് രാത്രി 7.30നാകും മത്സരം നടക്കുക.