ടോപ് മോസ്റ്റിനെതിരെ അൽ മിൻഹാൽ വളാഞ്ചേരിക്ക് ജയം

ഒതുക്കുങ്ങലിൽ അൽ മിൻഹാൽ വളാഞ്ചേരി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ ആണ് അൽ മിൻഹാൽ പരാജയപ്പെടുത്തിയത്. ഗംഭീര പോരാട്ടത്തിന് ഒടുവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ വിജയം. ഒതുക്കുങ്ങലിൽ ആദ്യ മത്സരത്തിൽ അൽ മദീനയെയും അൽ മിൻഹാൽ തോൽപ്പിച്ചിരുന്നു.

നാളെ ഒതുക്കുങ്ങലിൽ നടക്കുന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Previous articleവാണിയമ്പലത്ത് ആദ്യ വിജയം ലിൻഷാ മണ്ണാർക്കാടിന്
Next articleബാറ്റിംഗ് കൈവിട്ടുവെങ്കിലും ഹറികെയിന്‍സിനെ 25 റണ്‍സ് വിജയത്തിലേക്ക് നയിച്ച് ഖൈസ് അഹമ്മദ്