വാണിയമ്പലത്ത് ആദ്യ വിജയം ലിൻഷാ മണ്ണാർക്കാടിന്

വാണിയമ്പലം അഖിലേന്ത്യാ സെവൻസിന് ലിൻഷാ മെഡിക്കൽ മണ്ണാർക്കാടിന്റെ വിജയത്തോടെ തുടക്കം. ഇന്ന് വാണിയമ്പലം സെവൻസിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ ആണ് ലിൻഷാ മണ്ണാർക്കാട് വീഴ്ത്തിയത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലിൻഷ നാലു ഗോളുകൾ അടിക്കുന്നത്.

നാളെ വാണിയമ്പലം സെവൻസിൽ നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

Previous articleയസീര്‍ ഷായെ എങ്ങനെ കളിക്കണമെന്നത് മിക്കി ആര്‍തര്‍ പറഞ്ഞ് തന്നിരുന്നു
Next articleടോപ് മോസ്റ്റിനെതിരെ അൽ മിൻഹാൽ വളാഞ്ചേരിക്ക് ജയം