തുവ്വൂരിൽ ഇന്ന് വീണ്ടും ഫിഫാ മഞ്ചേരി അൽ മദീന ചെർപ്പുളശ്ശേരി പോരാട്ടം

- Advertisement -

സെവൻസിൽ എൽ ക്ലാസികോയിൽ ഇന്ന് വീണ്ടും അൽ മദീനയും ഫിഫാ മഞ്ചേരിയും നേർക്കുനേർ വരും. ഇന്ന് തുവ്വൂർ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ആണ് സെവൻസിലെ വമ്പന്മാർ നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ മദീന വീഴ്ത്തിയിരുന്നു.

സീസണിൽ ഫിഫയും മദീനയും ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടി. മദീന രണ്ട് മത്സരങ്ങളും ഫിഫ ഒരു മത്സരവും വിജയിച്ചു. ഇന്ന് ഒരു ജയം ഇല്ലെങ്കിൽ ഫിഫാ മഞ്ചേരിയുടെ ഫൈനൽ പ്രതീക്ഷകൾ അവസാനിക്കും

ഇന്നത്തെ ഫിക്സ്ചറുകൾ;

പാണ്ടിക്കാട്;
മത്സരമില്ല

വളാഞ്ചേരി;
ഫിറ്റുവെൽ കോഴിക്കോട് vs ഉഷാ തൃശ്ശൂർ

മുണ്ടൂർ;
സബാൻ കോട്ടക്കൽ vs ജയ തൃശ്ശൂർ

കൊണ്ടോട്ടി;
സൂപ്പർ സ്റ്റുഡിയോ vs ലക്കി സോക്കർ ആലുവ

ഇരിക്കൂർ:
റോയൽ ട്രാവൽസ് കോഴിക്കോട് vs ലിൻഷ മണ്ണാർക്കാട്

തുവ്വൂർ;
ഫിഫാ മഞ്ചേരി vs അൽ മദീന ചെർപ്പുളശ്ശേരി

Advertisement