തുവ്വൂരിൽ ഇന്ന് കലാശ പോരാട്ടം, ആദ്യ കിരീടത്തിനായി അൽ മദീനയും ഉഷാ തൃശ്ശൂരും

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് കിരീട പോരാട്ടമാണ്. ഇന്ന് നടക്കുന്ന ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും ഉഷാ തൃശ്ശൂരും ആണ് നേർക്കുനേർ വരുന്നത്. സെമി ഫൈനലിൽ ശക്തമായ പോരാട്ടത്തിന് ഒടുവിൽ ചിരവൈരികളായ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആണ് അൽ മദീന ഫൈനലിലേക്ക് കടന്നത്. അൽ മദീന ചെർപ്പുളശ്ശേരിയുടെ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനു മുമ്പ് നടന്ന രണ്ട് ഫൈനലിലും അൽ മദീന പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആദ്യ കിരീടമാകും മദീനയുടെ ലക്ഷ്യം.

ഉഷാ തൃശ്ശൂരിന്റെയും ലക്ഷ്യം ആദ്യ കിരീടമാകും. ഇതിനു മുമ്പ് മാനന്തവാടിയിലും ഉഷ ഫൈനലിൽ എത്തിയിരുന്നു എങ്കിലും അവിടെ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു‌. സെമിയിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആയിരുന്നു ഉഷ ഫൈനലിൽ എത്തിയത്.