അൽ മദീനയെ തോൽപ്പിച്ച് സബാൻ കോട്ടക്കൽ തളിപ്പറമ്പിൽ സെമിയിൽ

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ സെമി ഫൈനലിൽ. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ തോൽപ്പിച്ചാണ് സബാൻ കോട്ടക്കൽ സെമിയിലേക്ക് കടന്നത്. എഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് സബാൻ ജയിച്ചത്. സീസണിൽ ഇത് മൂന്നാം തവണയാണ് മദീന സബാന് മുന്നിൽ മുട്ട് മടക്കുന്നത്.

കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ അഭിലാഷ് കുപ്പൂത്തിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മികച്ച ഫോമിലുള്ള ലക്കി സോക്കർ ആലുവയെ ആണ് അഭിലാഷ് തോൽപ്പിച്ചത്. എട്ടു തുടർജയങ്ങൾക്ക് ശേഷമാണ് ലക്കി സോക്കർ ആലുവ ഒരു പരാജയം വഴങ്ങുന്നത്.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഓക്സിജൻ ജയ എഫ് സിയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്കൈ ബ്ലൂയെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ഫിഫാ മഞ്ചേരി
Next articleപാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു, കളി മുടക്കി മഴ