തലശ്ശേരിയിൽ ഫിഫാ മഞ്ചേരിക്ക് വിജയം

- Advertisement -

തലശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ ഫിഫാ മഞ്ചേരിക്ക് വിജയം. എ എഫ് സി അമ്പലവയലിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം. സീസണിൽ ഇതു മൂന്നാം തവണയാണ് അമ്പലവയലിനെ ഫിഫാ മഞ്ചേരി തോൽപ്പിക്കുന്നത്. ഫിഫാ മഞ്ചേരിയോട് മൂന്ന് മത്സരങ്ങളിൽ നിന്നായി 17 ഗോളുകളാണ് അമ്പലവയൽ വഴങ്ങിയത്.

ഇന്നലെ തലശ്ശേരി സെവൻസിൽ നടന്ന മറ്റൊരു മത്സരത്തിൽ ഹണ്ടേഴ്സ് കൂത്തുപറമ്പ് ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഹണ്ടേഴ്സിന്റെ ജയം. സീസണൽ ഇതാദ്യമായാണ് ഹണ്ടേഴ്സ് കൂത്തുപറമ്പ് ഒരു മത്സരം വിജയിക്കുന്നത്.

നാളെ തലശ്ശേരിയിൽ എഫ് സി പെരിന്തൽമണ്ണ എഫ് സി കൊണ്ടോയ്യിയെയും, അഭിലാഷ് കുപ്പൂത്ത് ടൗൺ ടീം അരീക്കോടിനെയും നേരിടും.,

Advertisement