റോയൽ ട്രാവൽസ് കോഴിക്കോടിനു മടക്കടിക്കറ്റ് നൽകി അഭിലാഷ് കുപ്പൂത്ത്

- Advertisement -

ഇരിക്കൂർ അഖിലേ‌ന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വീണ്ടും വിജയം. ഇന്നലെ ശക്തരായ റോയൽ ട്രാവൽസ് കോഴിക്കോടിനെ ആണ് അഭിലാഷ് കുപ്പൂത്ത് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കുപ്പൂത്തിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പിന്നീട് പെനാൽറ്റിയിൽ എത്തിയപ്പോൾ കുപ്പൂത്ത് ജയിക്കുകയായിരുന്നു. മുമ്പ് ലക്കി സോക്കർ ആലുവയെ വലിയ സ്കോറിന് തന്നെ അഭിലാഷ് തോൽപ്പിച്ചിരുന്നു.

നാളെ ഇരിക്കൂറിൽ എഫ് സി തൃക്കരിപ്പൂർ ജവഹർ മാവൂരിനെ നേരിടും.

Advertisement