സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഒപ്പം ഇനി ഗ്രാന്റ് ഹൈപ്പർ എ പി ഗ്രൂപ്പും

മലപ്പുറത്തിന്റെയും സെവൻസ് ഫുട്ബോളിന്റെയും അഭിമാന ക്ലബ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പുതിയ സീസണു വേണ്ടി ഒരുക്കങ്ങൾ തുടങ്ങി. ഗ്രാൻഡ് ഹൈപ്പർ എ പി ഗ്രൂപ്പുമായി കൈകോർത്താണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഇത്തവണ എത്തുന്നത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സ്പോൺസറായിരിക്കും ഗ്രാൻഡ് ഹൈപ്പർ ഈ സീസണിൽ.

കഴിഞ്ഞ സീസണിൽ കുറച്ച് പിറകിൽ പോയിരുന്ന സൂപ്പർ സ്റ്റുഡിയോ ആ നിരാശ ഒക്കെ ഈ സീസണിൽ മറികടക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്. ഗ്രാൻഡ് ഹൈപ്പറിന്റെ സാന്നിദ്ധ്യം സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ സീസണിലെ മികച്ച ക്ലബാക്കി തന്നെ മാറ്റുമെന്ന് ഫുട്ബോൾ ആരാധകരും പ്രതീക്ഷിക്കുന്നു.

മുമ്പ് കെ എഫ് സി കാളികാവ്, ഫിഫാ മഞ്ചേരി തുടങ്ങിയ ക്ലബുകൾക്ക് ഒപ്പവും ഗ്രാൻഡ് ഹൈപ്പർ പ്രവർത്തിച്ചിട്ടുണ്ട്.