ഏഴാം സ്വർഗ്ഗത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം!! വളപട്ടണത്തും കിരീടം!!

Newsroom

വളപട്ടണം സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആവേശകരമായ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ബേസ് പെരുമ്പാവൂരിനെതിരെ 3-2 എന്ന സ്‌കോറിന് തോൽപ്പിച്ച് സീസണിലെ ഏഴാം കിരീടം സ്വന്തമാക്കി. ഇന്ന് വളപട്ടണത്ത് രണ്ടു തവണ പിറകിൽ പോയ ശേഷം പൊരുതി കയറിയാണ് സൂപ്പർ സ്റ്റുഡിയോ കിരീടം ഉറപ്പിച്ചത്.

Picsart 23 02 23 17 45 45 624

സൂപ്പർ സ്റ്റുഡിയോയ്ക്ക് ഈ സീസണിൽ ഏഴ് ഫൈനലുകളിൽ എത്തുകയും അവയെല്ലാം വിജയിക്കുകയും ചെയ്തു, ഈ സീസണിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ ടീമും അവരാണ്. മറുവശത്ത്, ബേസ് പെരുമ്പാവൂരിന് ഇത് സീസണിലെ അവരുടെ ആദ്യ ഫൈനൽ ആയിരുന്നു.

വളപട്ടണം സെവൻസ് ടൂർണമെന്റിന്റെ സെമിയിൽ മെഡിഗാർഡ് അരീക്കോടിനെ തോൽപ്പിച്ച് ആയിരുന്നു സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്ക് എത്തിയത്. നേരത്തെ അവർ വളപട്ടണത്ത് ഹിറ്റാച്ചി തൃക്കരിപ്പൂരിനെയും തോൽപ്പിരുന്നു.