ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയ തുടക്കം

- Advertisement -

സെവൻസ് അഖിലേന്ത്യാ 2017-18 സീസണിൽ ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ വിജയ തുടക്കം. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ജിംഖാന തൃശ്ശൂരിനെയാണ് സൂപ്പർ സ്റ്റുഡിയോ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 39ആം മിനുട്ടിൽ ആയിരുന്നു കളിയിലെ ആദ്യ ഗോൾ പിറന്നത്. കളി അവസാനിക്കും മുമ്പ് ഒരു ബുള്ളറ്റ് ഷോട്ടിലൂറെ റിൻഷാദ് ലീഡ് 2-0 ആക്കി വിജയം ഉറപ്പിക്കുകയും ചെയ്തു.

നാളെ കുപ്പൂത്ത് നടക്കുന്ന മത്സരത്തിൽ എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ കോട്ടക്കൽ എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

Fanport ©

Advertisement