സ്കൈ ബ്ലൂവിനെ തകർത്ത് സോക്കർ ഷൊർണ്ണൂർ

Newsroom

Picsart 23 02 07 23 32 21 994
Download the Fanport app now!
Appstore Badge
Google Play Badge 1

കോട്ടക്കൽ – കോട്ടക്കൽ നടക്കുന്ന അഖിലേന്ത്യാ സെവൻസിൽ സോക്കർ ഷൊർണ്ണൂർ ഇന്ന് കളത്തിലിറങ്ങിയത് വിജയം തുടരാൻ ആയിരുന്നു. അവർ നിരാശപ്പെടുത്തിയില്ല. സ്‌കൈബ്ലൂ എടപ്പാളിനെതിരെ വലിയ വിജയം ഷൊർണ്ണൂർ നേടി. ഇന്ന് സോക്കർ ഷൊർണൂർ മത്സരത്തിൽ 27 മിനിറ്റിനുള്ളിൽ തന്നെ 3-0ന്റെ ലീഡ് നേടി.

സോക്കർ ഷൊർണ്ണൂർ 23 02 07 23 31 56 260

തുടക്കത്തിലേ പിഴച്ചെങ്കിലും തളരാതെ പൊരുതിയ സ്‌കൈബ്ലൂ എടപ്പാൾ രണ്ട് ഗോളുകൾ തിരിച്ചടിച്ച് സ്‌കോർ 3-2 എന്ന നിലയിൽ എത്തിച്ചു. എന്നിരുന്നാലും, സോക്കർ ഷൊർണൂരിനെ മറികടക്കാൻ കഴിഞ്ഞില്ല, കളിയുടെ അവസാന നിമിഷങ്ങളിൽ ഷൊർണ്ണൂർ ഒരു ഗോൾ കൂടെ നേടി വിജയം ഉറപ്പിച്ചു.

ഈ സീസണിൽ സോക്കർ ഷൊർണൂരും സ്കൈബ്ലൂ എടപ്പാളും ആദ്യമായി ഏറ്റുമുട്ടിയ മത്സരം ആയിരുന്നു ഇത്. ഈ വിജയം സോക്കർ ഷൊർണൂർ എല്ലാ ടൂർണമെന്റുകളിലും തുടർച്ചയായ മൂന്നാം വിജയമാണ്.