തലശ്ശേരിയിൽ ഷൂട്ടേഴ്സിനെ തോൽപ്പിച്ച് സ്കൈ ബ്ലൂ എടപ്പാൾ ഫൈനലിൽ

Newsroom

തലശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ തീരുമാനം ആയി. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ സ്കൈ ബ്ലൂ എടപ്പാൾ വിജയിച്ചതോടെയാണ് ഫൈനൽ ആരെന്ന് തീരുമാനം ആയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എതിരാളികളായ ഷൂട്ടേഴ്സ് പടന്നയെ ഇന്ന് സ്കൈ ബ്ലൂ പരാജയപ്പെടുത്തിയത്. സ്കൈബ്ലൂവിന്റെ സീസണിലെ ആദ്യ ഫൈനൽ പ്രവേശനമാണിത്.

ഫിഫാ മഞ്ചേരിയെ ആകും സ്കൈ ബ്ലൂ എടപ്പാൾ ഫൈനലിൽ നേരിടുക. കഴിഞ്ഞ ദിവസം ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ച് ആയിരുന്നു ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്.