പെരുവള്ളൂരിൽ സ്കൈ ബ്ലൂ എടപ്പാളിന് ജയം

പെരുവള്ളൂർ അഖിലേന്ത്യാ സെവൻസിൽ സ്കൈ ബ്ലൂ എടപ്പളിന് വിജയം. ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് സ്കൈ ബ്ലൂ എടപ്പാൾ പരാജയപ്പെടുത്തിയത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂ എടപ്പാളിന്റെ വിജയം. ഇന്നലെ സോക്കർ ഷൊർണ്ണൂരിനെ പെരുവള്ളൂരിന്റെ മൈതാനത്ത് തോൽപ്പിച്ച അൽ മിൻഹാലിന് ഇന്ന് അതാവർത്തിക്കാൻ ആയില്ല.

നാളെ പെരുവള്ളൂരിൽ സബാൻ കോട്ടക്കൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.