കടലുണ്ടിയിലും ജയം തുടർന്ന് ടൗൺ ടീം അരീക്കോട്

കടലുണ്ടിയിലും ടൗൺ ടീം അരീക്കോടിന് വിജയം. ഇന്ന് കടലുണ്ടി സെവൻസിന്റെ രണ്ടാം രാത്രിയിൽ ഫിറ്റ്വെൽ കോഴിക്കോടിനെയാണ് ടൗൺ ടീം പരാജപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. സീസണിൽ ഭൂരിഭാഗവും മോശം ഫോമിലായിരുന്ന ടൗൺ ടീം അരീക്കോട് എന്നാൽ സീസണ് അവസാനം മികച്ച ഫോമിലാണ് കളിക്കുന്നത്. നാളെ കടലുണ്ടി സെവൻസിൽ ലക്കി സോക്കർ ആലുവ എം കെ ബ്രദേഴ്സ് കൊട്ടപറമ്പിനെ നേരിടും.