അഖിലേന്ത്യാ സെവൻസിൽ ഷൂട്ടേഴ്സ് പടന്ന ഈ സീസണിൽ പാറിപറക്കുകയാണ്. ഈ സീസണിൽ ഇതുവരെ ഇറങ്ങിയ എല്ലാ മത്സരത്തിലും ഷൂട്ടേഴ്സ് പടന്ന വിജയിച്ചു. ഇന്ന് ബേക്കലിലും ആ ജയം പടന്നയുടെ ടീം തുടർന്നിരിക്കുകയാണ്. ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോടിനെയാണ് ഷൂട്ടേഴ്സ് പടന്ന പരാജയപ്പെടുത്തിയത്. സീസണിലെ എട്ടാം ജയമായിരുന്നു ഷൂട്ടേഴ്സിന് ഇത്. എട്ട് മത്സരങ്ങളാണ് ആകെ ഷൂട്ടേഴ്സ് കളിച്ചതും. ഈ സീസണിൽ തുടർവിജയങ്ങളിൽ ഇത് റെക്കോർഡാണ്.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്നത്തെ ഷൂട്ടേഴ്സിന്റെ വിജയം. നേരത്തെ കെ ആർ എസ് കോഴിക്കോടിനെയും ഷൂട്ടേഴ്സ് ബേക്കലിൽ തോൽപ്പിച്ചിരുന്നു. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ കിരീടം നേടിയ ടീമാണ് ഷൂട്ടേഴ്സ്.
നാളെ ബേക്കലിൽ എം ആർ സി എഡാട്ടുമ്മൽ കെ എഫ് സി കാളികാവിനെ നേരിടും.













