സീസണിലെ അവസാന ദിവസം ശാസ്താ തൃശ്ശൂരിന് ആദ്യ കിരീടം

ഈ സെവൻസ് സീസണിണിലെ അവസാന ഫൈനലായ കർക്കിടാം കുന്ന് ഫൈനലിൽ ശാസ്താ തൃശൂർ കിരീടം ഉയർത്തി. ഇന്ന് നടന്ന ഫൈനലിൽ സ്കൈ ബ്ലൂ എടപ്പാളിനെ തകർത്ത് കൊണ്ടാണ് തങ്ങളുടെ സീസണിലെ ആദ്യ കിരീടം ശാസ്താ തൃശ്ശൂർ സ്വന്തമാക്കിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ശാസ്താ തൃശ്ശൂരിന്റെ വിജയം.

എഫ് സി തൃക്കരിപ്പൂരിനെയും ഫിഫാ മഞ്ചേരിയെയും ഒക്കെ തോല്പ്പിച്ച് ഫൈനലിൽ എത്തിയ സ്കൈ ബ്ലൂ എടപ്പാൾ മികച്ച ഫോമിലായിരുന്നു. എന്നാൽ അതൊന്നും ശാസ്താ തൃശ്ശൂരിനെ ഭയപ്ലെടുത്തിയില്ല. സെമിയിൽ അൽ ശബാബ് തൃപ്പനച്ചിയെ തോൽപ്പിച്ചായിരുന്നു ശാസ്ത ഫൈനലിൽ എത്തിയത്. ശാസ്താ തൃശ്ശൂരിന്റെ സീസണിലെ രണ്ടാം ഫൈനലായിരുന്നു ഇത്.

Loading...