അംഗീകാരമില്ലാത്ത സെവൻസിൽ കളിച്ചു, അൽ മദീന, സ്കൈ ബ്ലൂ താരങ്ങൾക്ക് എതിരെ നടപടി

Newsroom

സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകരമില്ലാത്ത സെവൻസിൽ കളിച്ചതിന് താരങ്ങൾക്കും ടീമിനും എതിരെ നടപടി. മേൽമുറി സെവൻസിൽ കളിച്ചതിന് സ്കൈ ബ്ലൂ എടപ്പാൾ, അൽ മദീന ചെർപ്പുളശ്ശേരി ടീമുകളിലെ താരങ്ങളാണ് നടപടി നേരിടുക.

എസ് എഫ് എ നിരോധിച്ച മേൽമുറി ലോക്കൽ 7ട കളിച്ച അൽ മദീന ചെർപ്പളശ്ശേരിയുടെ 2 കളിക്കാർക്കും സ്കൈ ബ്ലൂ എടപ്പാളിന്റെ 7 കളിക്കാർക്കും 5000 രൂപ വീതം ഫൈൻ ആണ് വിധിച്ചിരിക്കുന്നത്. ഇത് നൽകിയാൽ മാത്രമെ ഇനി ഈ താരങ്ങൾക്ക് അഖിലേന്ത്യാ സെവൻസിൽ കളിക്കാൻ സാധിക്കുകയുള്ളൂ. ഒതുക്കുങ്ങൽ സെവൻസിൽ നിന്നും സ്കൈ ബ്ലൂ എടപ്പാളിനെ പുറത്താക്കാനും തീരുമാനം ഉണ്ടായി.